Latest NewsKeralaNews

അവതാരക ലക്ഷ്മി നായരുടെ അച്ഛനും ലോ അക്കാദമി സ്ഥാപകനുമായ എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

എന്‍ നാരായണന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍ നാരായണന്‍ നായര്‍ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ടെലിവിഷന്‍ അവതാരക ലക്ഷ്മി നായര്‍, രാജ് നാരായണന്‍, നാഗരാജ് നാരായണന്‍ എന്നിവര്‍ മക്കളാണ്. സഹകരണ ബാങ്ക് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ സഹോദരനാണ്.

അടുത്ത സുഹൃത്ത് കൂടിയായ എന്‍ നാരായണന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ”കേരളത്തിന്റെ നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായര്‍. ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു. സാമൂഹിക പ്രശ്‌നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലയ്ക്ക് വലിയ നഷ്ടമാണ്.” മുഖ്യമന്ത്രി പറഞ്ഞു

shortlink

Post Your Comments


Back to top button