Latest NewsKeralaNews

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡനം, സ്വര്‍ണം തട്ടിയെടുത്തു; പൈലറ്റ് പിടിയിൽ

കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പരാതി

കൊച്ചി: ഭാര്യ മരിച്ചു പോയെന്നും രണ്ടാം വിവാഹത്തിനു താല്‍പര്യമുണ്ടെന്നു പറഞ്ഞു വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര ചെറുതോട്ടത്തില്‍മലയില്‍ ടിജു ജോര്‍ജ് തോമസിനെയാണ് പനങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. പൈലറ്റാണെന്നാണ് ഇയാൾ യുവതിയോട് പറഞ്ഞിരുന്നത്. ബെംഗളൂരുവില്‍ ടിജു ഒളിവില്‍ കഴിഞ്ഞ സ്ഥലം കണ്ടെത്തിയായിരുന്നു അറസ്റ്റ്.

തൃശൂര്‍ സ്വദേശിനിയായ പെൺകുട്ടിയുമായി പരിചയത്തിലായ ടിജു ഇന്‍ഡിഗോ, എയര്‍ ഏഷ്യ എയര്‍ലൈനുകളില്‍ താന്‍ പൈലറ്റായിരുന്നെന്നും കാനഡ മൈഗ്രൈഷനുള്ള ശ്രമത്തിലാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അടുപ്പം സ്ഥാപിച്ചത്. സുഹൃത്തിന്റെ യൂണിഫോം ധരിച്ച്‌ എടുത്ത ഫോട്ടോയും വിശ്വാസ്യതയ്ക്കായി കാണിച്ചു. പെണ്ണു കാണല്‍ ചടങ്ങും വിവാഹനിശ്ചയ ചടങ്ങൾക്ക് ഒരുക്കങ്ങൾ ചെയ്ത സാഹചര്യത്തിൽ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കെന്നു പറഞ്ഞ് കുമ്ബളത്തുള്ള റിസോര്‍ട്ടിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. ഒരു തവണ കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പരാതിയിലുണ്ട്

ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി 17 പെണ്‍കുട്ടികളില്‍നിന്ന് പണം തട്ടിയ കേസില്‍ 2013ല്‍ മലേഷ്യയില്‍നിന്ന് കയറ്റി അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button