Latest NewsNewsSaudi ArabiaGulfCrime

നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദിയിൽ യുവാവ് അറസ്റ്റിൽ

റിയാദ്: നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. തന്റെ പക്കല്‍ വന്‍തുകയും മയക്കുമരുന്നുമുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉണ്ടായത്.

ഇരുപത് വയസുകാരനായ യുവാവാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ ഖുറൈദിസ് പറഞ്ഞു. യുവാവ് ചിത്രീകരിച്ച വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇത് പിന്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button