KeralaLatest NewsNews

കെ.എം ഷാജിയുടെ വീട്ടിലെ റെയ്ഡ് ആത്മാർത്ഥമെങ്കിൽ സിപിഎം നേതാക്കളുടെ വീട്ടിലും നടത്തണം; മുല്ലപ്പളളി

തിരുവനന്തപുരം : കെ.എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈരാഗ്യംകൊണ്ടാണെന്നും മുല്ലപള്ളി രാമചന്ദ്രൻ ആരോപിച്ചു. ആത്മാർത്ഥമായ അന്വേഷണമാണെങ്കിൽ സിപിഎം നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്നലെയാണ് കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരെയും വീടുകളിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്. 2011 മുതൽ 2021 വരെയുളള കാലയളവിൽ കെ.എം ഷാജിയുടെ സ്വത്തുക്കളിൽ 166 ശതമാനത്തോളം വർദ്ധനവ് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം സഹയാത്രികനും അഭിഭാഷകനുമായ ഹരീഷ് നൽകിയ പരാതിയിലായിരുന്നു നടപടി.

Read Also :  തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ സംഘടനാ തലത്തില്‍ അഴിച്ചുപണി; മുല്ലപ്പള്ളി

നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് കോടതിയുടെ അനുമതിയോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് അരക്കോടി രൂപയും കോഴിക്കോട്ടെ വീട്ടിൽ നിന്ന് വിദേശകറൻസികളും കണ്ടെടുത്തിരുന്നു. കണ്ണൂരിൽ നിന്ന് പിടിച്ച പണം രേഖകൾ ഉളളതാണെന്നും വിദേശ കറൻസികൾ കുട്ടികളുടെ ശേഖരമാണെന്നും കെ.എം ഷാജി ബോധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button