COVID 19Latest NewsKeralaNews

പുതു​ക്കിയ പരീ​ക്ഷത്തീ​യതി പുറത്തിറക്കി കേരള സര്‍വ​ക​ലാ​ശാല

നാലാം സെമ​സ്റ്റര്‍ ബി.​ബി.​എ. (2018 അഡ്മി​ഷന്‍), ബി.​എ​സ്.​സി. മാത്ത​മാ​റ്റിക്സ് (2017 & 2018 അഡ്മി​ഷന്‍) റഗു​ലര്‍, ഇംപ്രൂ​വ്‌മെന്റ് ആന്‍ഡ് സപ്ലി​മെന്ററി പരീ​ക്ഷ​കള്‍ യഥാ​ക്രമം ഏപ്രില്‍ 20, 22 തീയ​തി​ക​ളില്‍ നട​ത്തും. നാലാം സെമ​സ്റ്റര്‍ ബി.​എ. (എ​സ്.​ഡി.​ഇ. – സി.​എ​സ്.​എ​സ്.) (2017 അഡ്മി​ഷന്‍ മുതല്‍) ഡിഗ്രി പരീ​ക്ഷ​കള്‍ യഥാ​ക്രമം ഏപ്രില്‍ 20, 22 തീയ​തി​ക​ളില്‍ നട​ത്തും. ബി.​കോം. എസ്.​ഡി.​ഇ. മൂന്ന്, നാല് സെമ​സ്റ്റര്‍ നവം​ബര്‍ 2020 സെഷന്‍ പരീ​ക്ഷ​ക​ളില്‍ 3, 6 തീയ​തി​ക​ളിലെ മാറ്റി​വച്ച പരീ​ക്ഷ​കള്‍ യഥാ​ക്രമം ഏപ്രില്‍ 20, 22 തീയ​തി​ക​ളില്‍ നട​ത്തും.നാലാം സെമ​സ്റ്റര്‍ ബി.​എ​സ്.​സി. കമ്ബ്യൂ​ട്ടര്‍ സയന്‍സ്/ബി.​സി.​എ. (എ​സ്.​ഡി.​ഇ.) പരീ​ക്ഷ​കള്‍ (CS1441/CP1444 – Design and Analysis of Algorithms, CS1442/CP1443 – Database Management Systems) യഥാ​ക്രമം ഏപ്രില്‍ 20, 22 തീയ​തി​ക​ളി​ലേക്ക് പുതുക്കി നിശ്ച​യി​ച്ചു.

പ്രാക്ടി​ക്കല്‍

എട്ടാം സെമ​സ്റ്റര്‍ ബി.​ടെ​ക്. (2013 സ്‌കീം) ഡിസം​ബര്‍ 2020 ഇല​ക്‌ട്രോ​ണിക്സ് ആന്‍ഡ് കമ്മ്യൂ​ണി​ക്കേ​ഷന്‍ എന്‍ജിനിയ​റിംഗ് ബ്രാഞ്ചിന്റെ പ്രാക്ടി​ക്കല്‍ പരീക്ഷ 23 ന് ലൂര്‍ദ് മാതാ എന്‍ജിനിയ​റിംഗ് കോളേ​ജില്‍ നട​ത്തും.

ടൈംടേ​ബിള്‍

റഗു​ലര്‍ ബി.​ടെ​ക്. ആറാം സെമ​സ്റ്റര്‍ (2013 സ്‌കീം) കോഴ്സ് കോഡില്‍ ബി.​ടെ​ക്. പാര്‍ട്ട് ടൈം റീസ്ട്ര​ക്‌ച്ചേര്‍ഡ് നാലും ആറും സെമ​സ്റ്റര്‍ (2013 സ്‌കീം) പരീ​ക്ഷ​ക​ളുടെ ടൈംടേ​ബിള്‍ വെബ്‌സൈ​റ്റില്‍.

കേര​ള​സര്‍വ​ക​ലാ​ശാല യൂണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എന്‍ജിനിയ​റിംഗ് കാര്യ​വ​ട്ടത്തെ 2018 സ്‌കീമിലെ വിദ്യാര്‍ത്ഥി​ക​ളുടെ കമ്ബൈന്‍ഡ് ഒന്നും രണ്ടും സെമ​സ്റ്റര്‍ ബി.​ടെ​ക്. ഡിഗ്രി റഗു​ലര്‍/ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്ററി ഒക്‌ടോ​ബര്‍ 2020 പരീ​ക്ഷ​യുടെ ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനര്‍മൂ​ല്യ​നിര്‍ണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 24 വരെ ഓണ്‍ലൈ​നായി അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫലം

അഞ്ചാം സെമ​സ്റ്റര്‍ ബി.​ടെ​ക്. പാര്‍ട്ട് ടൈം റീസ്ട്ര​ക്‌ച്ചേര്‍ഡ് (2013 സ്‌കീം) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റില്‍.

സൂക്ഷ്മ​പ​രി​ശോ​ധന

ആറാം സെമ​സ്റ്റര്‍ ബി.​ടെ​ക്. റഗു​ലര്‍ (യൂ​ണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എന്‍ജിനിയ​റിം​ഗ്, കാര്യ​വ​ട്ടം) – ഒക്‌ടോ​ബര്‍ 2020 (2013 സ്‌കീം) പരീ​ക്ഷ​യുടെ സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് അപേക്ഷിച്ചി​ട്ടു​ളളവര്‍ ഫോട്ടോ പതിച്ച ഐ.​ഡി. കാര്‍ഡും ഹാള്‍ടി​ക്ക​റ്റു​മായി റീവാ​ല്യു​വേ​ഷന്‍ സെക്‌ഷ​നില്‍ (ഇ.ജെ VII – (ഏഴ്)) ഏപ്രില്‍ 15 മുതല്‍ 17 വരെ​യു​ളള പ്രവൃത്തി ദിന​ങ്ങ​ളില്‍ ഹാജ​രാ​കണം.

പരീ​ക്ഷാ​ഫീസ്

ഒന്നും രണ്ടും സെമ​സ്റ്റര്‍ ബി.​എ. (എ​സ്.​ഡി.​ഇ. – 2019 അഡ്മി​ഷന്‍ – റഗു​ലര്‍, 2018 ആന്‍ഡ് 2017 അഡ്മി​ഷന്‍ – സപ്ലി​മെന്റ​റി) ഡിഗ്രി പരീ​ക്ഷയുടെ ഓണ്‍ലൈന്‍ രജി​സ്‌ട്രേ​ഷന്‍ 15 മുതല്‍ ആരം​ഭി​ക്കും. ഓണ്‍ലൈ​നായി പിഴ കൂടാതെ 22 വരെയും 150 രൂപ പിഴ​യോടെ 26 വരെയും 400 രൂപ പിഴ​യോടെ 28 വരെയും അപേ​ക്ഷി​ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button