സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യയിലെ ചരിത്ര പ്രാധാന്യമുള്ള വ്യവസായ കേന്ദ്രത്തില്‍ വൻ തീപിടിത്തം. നേവ നദിക്കരയിലെ നേവ്സ്കയ മാനു ഫാക്ടുറ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: ‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം’; അപലപനീയമെന്ന് കാത്തലിക് യൂത്ത് മൂവ്മെന്റ്
രക്ഷാ പ്രവർത്തനത്തിലൂടെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ നാല്‍പ്പതോളം പേരെ പുറത്തെത്തിച്ചു. കെട്ടിടത്തിന് സമീപമുള്ള ഹോട്ടലിലെ താമസക്കാരെയും പൂര്‍ണമായി ഒഴിപ്പിച്ചു. തീ കെട്ടിടത്തിന് സമീപത്തെ മരങ്ങളിലേക്കും പടര്‍ന്നു. അതേസമയം തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് തീ അണയ്ക്കാന്‍ ശ്രമം തുടരുന്നത്.
Post Your Comments