കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണത്തിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 34,720 രൂപയാണ് ഇന്നത്തെ വില ഉള്ളത്. ഇന്നലെ 34,840 ആയിരുന്നു സ്വർണവില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4340 രൂപയാണ് വില ഉള്ളത്.
ഈ മാസം തുടര്‍ച്ചയായി വർദ്ധനവ് രേഖപ്പെടുത്തിയ സ്വര്‍ണ വില കഴിഞ്ഞ ദിവസം നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തുകയുണ്ടായി. പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ശനിയാഴ്ച 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണ വില പിന്നീട് പടിപടിയായി ഉയരുകയാണ് ഉണ്ടായത്.
കഴിഞ്ഞ മാസം ചാഞ്ചാടി നിന്ന സ്വര്‍ണ വില ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ വില വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ ആദ്യമായാണ് കഴിഞ്ഞ ദിവസം വില കുറഞ്ഞത്. ഏഴാം തീയതി രാവിലെ 34120 രൂപയായും ഉച്ചയ്ക്ക് 34400 ആയുമാണ് കൂടിയത്. എട്ടാം തീയതിയും വില മാറിയില്ല. വെള്ളിയാഴ്ച 34,800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില.
Post Your Comments