Latest NewsIndiaNews

ബി.ജെ.പി നേതാവിനു നേരെ വധശ്രമം; പരിക്ക് ഗുരുതരം

ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവിനെതീരെ വധശ്രമം. കന്നൗജ് സ്വദേശിയും ബി.പി. നേതാവുമായ നീരജ് പാണ്ഡെയ്‌ക്കെതിരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാണ്ഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് നീരജിന് വെടിയേറ്റത്. വീട്ടിലേക്കുള്ള വഴിയിൽ തടഞ്ഞു നിർത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. പ്രദേശവാസികളാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് യു.പി പോലീസ് അന്വേഷണം ആരംഭിച്ചു. നീരജിനെ കൊലപ്പെടുത്തനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും, പ്രാഥമിക അന്വേഷണത്തിൽ കൊലപാതക ശ്രമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ആണെന്ന നിഗമനത്തിലാണെന്നും പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button