തിരുവനന്തപുരം : കെ.ടി ജലീലിന്‍റെ രാജി സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിഷയത്തിൽ ജലീലിന്‍റേത് ധാർമികത ഉയർത്തിപ്പിടിച്ച സമീപനമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
രാജിയെ തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതുണ്ട്. അദ്ദേഹം പൊതു ജീവിതത്തിന്റെ മാന്യത എപ്പോഴും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചയാളാണ്. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും വിജയരാഘവൻ പറഞ്ഞു.
തെറ്റ് ചെയ്തു എന്ന് ഇവിടെ ആരും അംഗീകരിക്കില്ല.യുഡിഎഫില്‍ നിന്ന് വ്യത്യസ്തമാണ് എല്‍ഡിഎഫ്. പാമോലിനില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശമുണ്ടായിട്ടും അദ്ദേഹം രാജിവെച്ചില്ല. കെ. ബാബുവിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാമര്‍ശം വന്നതാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് ഉമ്മന്‍ചാണ്ടി പോക്കറ്റിലിട്ട് നടക്കുകയാണ് ചെയ്തതെന്നും വിജയരാഘവൻ പറഞ്ഞു. എന്നാൽ ജലീല്‍ അദ്ദേഹത്തിന്റ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമെടുത്തു. അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
Post Your Comments