സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഇതേത്തുടർന്ന് കേസ് കോടതി ഉത്തരവിനായി മാറ്റി.
ദില്ലി പട്യാല ഹൗസ് കോടതി ഈമാസം 29ന് ഉത്തരവ് പറയും. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ യാതൊരു തെളിവും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ശശിതരൂര്‍ നല്കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
ശശി തരൂരിന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനാല്‍ ദില്ലിയിലെ ആഢംബര ഹോട്ടലിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ഇവിടെവെച്ചാണ് 2014 ജനുവരി 17ന് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments