KeralaNattuvarthaLatest NewsNews

‘യൂസഫലിയുടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഏഴാമൻ ആര്?, ചോദ്യം വരാം’; കണക്കിലെ കളി കാര്യമാകരുതെന്ന് ശ്രീജിത്ത് പണിക്കർ

ആധികാരികമായ ഉറവിടത്തിൽ നിന്നും വിവരശേഖരണം നടത്തുകയെന്നത് പ്രധാനമാണെന്നും, അപകടത്തിൽ പെട്ട ആളുകളുടെ എണ്ണത്തിലെ കൃത്യത പൊലീസ്‌ ഉറപ്പിക്കേണ്ടതാണെന്നും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കോർപ്പറേറ്റ് വ്യവസായി എം.എ. യൂസഫലിയുടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ഏഴുപേർ എന്നാണ് ഡി.സി.പി രമേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്, എന്നാൽ ആറുപേർ എന്നാണ് ലുലുവിന്റെ പ്രസ്താവന. അപ്പോൾ ഏഴെന്ന കണക്ക് ഡി.സി.പിക്ക് എങ്ങനെ കിട്ടിയെന്നും ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ആറോ ഏഴോ?
കോർപ്പറേറ്റ് വ്യവസായി എം എ യൂസഫലിയുടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ഏഴുപേർ എന്നാണു ഡിസിപി രമേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഏഴുപേർ എന്നാണു മനോരമ റിപ്പോർട്ട് ചെയ്തതും. എന്നാൽ ആറുപേർ എന്നാണ് ലുലുവിന്റെ പ്രസ്താവന. അപ്പോൾ ഏഴെന്ന കണക്ക് ഡിസിപിക്ക് എങ്ങനെ കിട്ടി?
സമാനമായ ഒരു കണക്കിലെ കളി ഇപ്പോൾ ഓർക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഒരു ക്ഷേത്രത്തിലെ തുലാസ് വീണ് ശശി തരൂരിന്റെ തലയ്ക്ക് പരിക്ക് പറ്റിയിരുന്നു. അദ്ദേഹത്തിന്റെ തലയിൽ എത്ര തുന്നലുകൾ വേണ്ടിവന്നു എന്ന് പലരും പലരീതിയിൽ ആണ് റിപ്പോർട്ട് ചെയ്തത്. ആറ്, എട്ട് എന്നൊക്കെ ആയിരുന്നു കൂടുതൽ റിപ്പോർട്ടുകളും. തലയുടെ ഇരുവശങ്ങളിലുമായി 11 തുന്നലുകൾ എന്നൊക്കെ റിപ്പോർട്ട് ചെയ്തവരും ഉണ്ടായിരുന്നു. സത്യാവസ്ഥ ഞാൻ തരൂരിനോട് തന്നെ ചോദിച്ചു. അദ്ദേഹം പറഞ്ഞു തുന്നലുകളുടെ ശരിയായ എണ്ണം — ഒൻപത്.
ആധികാരികമായ ഉറവിടത്തിൽ നിന്നും വിവരശേഖരണം നടത്തുകയെന്നത് പ്രധാനമാണ്. അപകടത്തിൽ പെട്ട ആളുകളുടെ എണ്ണത്തിലെ കൃത്യത പൊലീസ്‌ ഉറപ്പിക്കേണ്ടതാണ്. ഏഴുപേർ എന്നു പറഞ്ഞത് ഒരു കോൺസ്റ്റബിൾ അല്ല, ഡിസിപി ആണ്. ഇത്തിരി കൂടി ഉത്തരവാദിത്തം ആകാം. അല്ലെങ്കിൽ ഏഴാമൻ ആരെന്ന ചോദ്യം വരും.

 

ആറോ ഏഴോ?

കോർപ്പറേറ്റ് വ്യവസായി എം എ യൂസഫലിയുടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ഏഴുപേർ എന്നാണു ഡിസിപി രമേഷ് കുമാർ…

Posted by Sreejith Panickar on Monday, 12 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button