കൊച്ചി: പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തില്‍ ബന്ധുക്കള്‍ പലതും ഒളിച്ചുവയ്ക്കുന്നതായി പിതാവ് സനുമോഹന്റെ അമ്മ സരള. മരുമകളുടെ ബന്ധുക്കള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മകനെ തന്നില്‍ നിന്ന് അകറ്റിയെന്നും അവര്‍ കുറ്റപ്പെടുത്തി. മകനും കുടുംബവും കൊച്ചിയില്‍ ഒളിവില്‍ കഴിയുന്ന കാര്യം മരുമകളുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. അവര്‍ എല്ലാം ഒളിച്ചുവയ്ക്കുകയായിരുന്നു.
വൈഗയുടെ മരണത്തില്‍ ബന്ധുക്കള്‍ പറയുന്ന കാര്യങ്ങളില്‍ അസ്വഭാവികതയുണ്ട്. സനുവിനെ ആരെങ്കിലും തട്ടികൊണ്ടു പോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു. കാക്കനാട് മുട്ടാര്‍ പുഴയിലാണ് വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്പിന്നാലെ ഒളിവില്‍ പോയ സനു മോഹനായുള്ള തിരച്ചില്‍ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സനുവിന്‍റെ പേരില്‍ കേരളത്തില്‍ എവിെടയെങ്കിലും സ്വത്തുക്കളുണ്ടോയെന്നറിയാന്‍ പൊലീസ് രജിസ്ട്രേഷന്‍ വകുപ്പിന്‍റെ സഹായം തേടിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒരുമാസമാകാറായിട്ടും പിതാവ് സനുമോഹന്റെ തിരോധാനമാണ് പൊലീസിനെ കുഴയ്ക്കുന്നത്. സനുമോഹന്റെ കാര്‍ വാളയാര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ച് ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിച്ചത്.
read also: ഈ അധ്യയന വര്‍ഷവും സ്കൂള്‍ തുറക്കില്ലെന്നു സൂചന ; അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയ സർക്കാർ
സനുമോഹന്‍ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡി.സി.പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞ ദിവസം സനുമോഹന്റെ ഫ്‌ലാറ്റില്‍ കൂടുതല്‍ പരിശോധന നടത്തിയിരുന്നു. ഫ്‌ലാറ്റിലെ സമീപവാസികളുടെ മൊഴി വീണ്ടും ശേഖരിച്ചു. സനുമോഹന് സാമ്പത്തിക ബാധ്യതകളുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
സനുമോഹന്റെ കാര്‍ തമിഴ്‌നാട്ടിലെത്തി പൊളിച്ചുവിറ്റോയെന്ന സംശയവും പൊലീസിനുണ്ട്. എന്തായാലും സനുമോഹനായുളള ലുക്ക് ഔട്ട് നോട്ടീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പലഭാഷകളിലായി നല്‍കിയിട്ടുണ്ട്. രാജ്യം വിട്ടുപോകാതിരിക്കാനുളള ജാഗ്രതാ നിര്‍ദേശം വിമാനത്താവളങ്ങളിലും നല്‍കിക്കഴിഞ്ഞു.
Post Your Comments