KeralaNattuvarthaLatest NewsNews

മൂന്നര ലക്ഷം അപേക്ഷകർക്കായി പത്ത് ലക്ഷം ബാലറ്റുകൾ അച്ചടിച്ചു, തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണം; യു.ഡി.എഫ്

നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തപാൽ വോട്ടിനായി അപേക്ഷിച്ചവരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണം എന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ആവശ്യം.

മൂന്നര ലക്ഷം അപേക്ഷകർക്കായി പത്ത് ലക്ഷം ബാലറ്റുകൾ അച്ചടിച്ചെന്നാണ് ആരോപണം. പി.സി. വിഷ്‌ണുനാഥ്, ബിന്ദുകൃഷ്‌ണ, അബ്‌‌ദുറഹ്മാൻ രണ്ടത്താണി, പാറയ്‌ക്കൽ അബ്‌ദുളള, ബി.ആർ.എം. ഷഫീർ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

അഞ്ച് പേരും മത്സരിച്ച അതാത് മണ്ഡലങ്ങളിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരവും, തപാൽ വോട്ടുകളുടെ സീരിയൽ നമ്പറുകളും കൈമാറണമെന്നാണ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Post Your Comments


Back to top button