ടെഹ്റാന്: ഇറാന്റെ അതിപ്രധാനമായ ആണവകേന്ദ്രം ഇരുട്ടിലായതിനു പിന്നില്‍ ഇസ്രയേലിന്റെ രഹസ്യപൊലീസെന്ന് ആരോപണം. പ്രധാന ആണവ സംവിധാനമായ നട്ടാന്സില് അട്ടിമറി നടന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പുതിയ യുറേനിയം സമ്പുഷ്ട ഉപകരണം കൊണ്ടുവന്നതിന് പിന്നാലെയാണ് അട്ടിമറി നടന്നതെന്ന് ഉന്നത ആണവ ഉദ്യോഗസ്ഥന് പറയുന്നു. 50 ഇരട്ടി വേഗത്തില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സംവിധാനമായിരുന്നു പുതുതായി നടപ്പാക്കിയത്.
ശനിയാഴ്ച ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനിയാണ് ഈ പുതിയ വീര്യം കൂടിയ സെന്ട്രിഫൂജുകള് നടാന്‍സില്‍ ഉദ്ഘാടനം ചെയ്തത്. അതിനു പിന്നാലെ ആണവ നിലയത്തില്‍ വൈദ്യുതിബന്ധം ഇല്ലാതാകണമെങ്കില്‍ അതിന് പിന്നില്‍ അട്ടിമറി നടന്നിരിക്കാമെന്നാണ് വിലയിരുത്തല്‍.
ഇസ്രയേലിന്റെ രഹസ്യപൊലീസായ മൊസാദാണ് പിന്നിലെന്നും ആരോപണമുണ്ട്. ഇസ്രയേലിന്റെ സൈബര്‍ ആക്രമണമാണ് ഇതിന് പിന്നിലെന്ന് ഇസ്രയേലിലെ മാദ്ധ്യമങ്ങള്‍ പറയുന്നു. അതേ സമയം ഇസ്രയേല്‍ ഇതുവരെ ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല.
Post Your Comments