COVID 19Latest NewsKeralaNews

സംസ്ഥാനത്തിൻ്റെ സ്ഥിതി ഗുരുതരം; ആശുപത്രികളില്‍ കിടക്കകളും ഐ.സി.യുവും നിറഞ്ഞു, നിയന്ത്രണങ്ങൾ കടുപ്പിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ സ്ഥിതി വഷളാവുകയാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ രോഗികളുള്ളത്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണത്തിലേക്ക് കടന്നിരിക്കുകയാണ്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കിടക്കകളും ഐസിയുവും നിറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെയും അവസ്ഥ സമാന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.

Also Read:കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകൾ; മുല്ലപ്പള്ളി

ജില്ലയിൽ രോഗികളുടെ എണ്ണം ആയിരം കടന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ബസുകളിൽ ആളുകൾ നിന്ന് യാത്ര ചെയ്യാൻ പാടുള്ളതല്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1271 ആയിരുന്നു. ഇതോടെയാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമായത്.

പൊതുപരിപാടികളിൽ സദ്യപാടില്ല, പാക്കറ്റ് ഫുഡ് വേണം. ഹോട്ടലുകളിൽ 50 ശതമാനം മാത്രം ആളുകൾക്ക് പ്രവേശനം. കടകൾ ഇനിമുതൽ 9 മണി വരെ മാത്രം. പൊതുപരിപാടികളിൽ 2 മണിക്കൂറിൽ കൂടാൻ പാടില്ല. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളു തുടങ്ങിയ നിയന്ത്രണങ്ങളാണ് പുതിയതായി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button