
ബെയ്ജിംഗ് : ചൈനയുടെ കോവിഡ് വാക്സിൻ ഫലപ്രദമല്ലെന്ന് സ്ഥിരീകരണം. ചൈനീസ് ഭരണകൂടം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ മേധാവി ഗാവു ഫു ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. വാക്സിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായി മറ്റ് കോവിഡ് വാക്സിനുകൾ ഇതിനൊപ്പം കലർത്താനാണ് ചൈനീസ് അധികൃതരുടെ തീരുമാനം.
ഇന്ത്യയുടെ കോവിഡ് വാക്സിനുകളായ കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും ഫലപ്രപ്തിയെക്കുറിച്ച് ചൈന ആശങ്ക അറിയിക്കുകയും അഭ്യൂഹങ്ങൾ പറഞ്ഞു പരത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ചൈനയിൽ നിർമ്മിച്ച വാക്സിന് ഫലപ്രാപതിയില്ലെന്ന സ്ഥിരീകരണവുമായി ചൈനീസ് അധികൃതർ തന്നെ രംഗത്തെത്തിയത്. വാക്സിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനായി മറ്റ് കോവിഡ് വാക്സിനുകൾ ചൈനീസ് വാക്സിനിൽ കലർത്താനാണ് നിലവിലുള്ള തീരുമാനം.
സിനോവാക്, സിനോഫാം എന്നീ വാക്സിനുകളാണ് ചൈന തദ്ദേശീയമായി നിർമ്മിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ ഗവേഷകർ വാക്സിന്റെ ഉപയോഗത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ വാക്സിൻ ഫലപ്രദമാണെന്ന് തെളിയിക്കുന്നതിനായി പാകിസ്താൻ തുർക്കി, ഹങ്കറി, ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് ചൈന വാക്സിൻ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഒടുവിൽ വാക്സിന് ഫലപ്രാപ്തിയില്ലെന്ന് ചൈനയ്ക്ക് തുറന്ന് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്.
Post Your Comments