KeralaLatest NewsNews

ഏറ്റവും കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും താമര വിരിയും: ബിജെപി വിലയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം : ഇത്തവണ അഞ്ച് മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന വിലയിരുത്തലില്‍ ബിജെപി. നേമം ഉള്‍പ്പെടെ അഞ്ചുമണ്ഡലങ്ങളിലാണ് എന്‍ഡിഎയുടെ വിജയപ്രതീക്ഷ. ബാക്കി മണ്ഡലങ്ങളിൽ ക്രമാനുഗതമായ വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയാകുമെന്ന ആത്മവിശ്വാസത്തിലുമാണ് ബിജെപി.

എന്നാല്‍ ശക്തിക്കൂട്ടുന്നതില്‍ മാത്രം കാര്യമില്ലെന്നും, സീറ്റു നേടുകയാണ് പ്രധാന ഘടകമെന്നാണ് കേന്ദ്രത്തിൻറെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷ മുന്നോട്ട് വയ്ക്കുമ്പോഴും നേമത്തെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുക തന്നെയാണ് പാർട്ടിയ്ക്ക് നിര്‍ണായകം.

Read Also :  ഗവര്‍ണര്‍ ശബരിമല ദർശനം ആചാരപൂർവ്വം നടത്താൻ തീരുമാനിച്ചതിന് പിന്നിൽ ഐജി ശ്രീജിത്ത്: കാരണം ഇങ്ങനെ

അതേസമയം, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെയും, പാലക്കാട് ഇ. ശ്രീധരന്റെയും വിജയത്തിന് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ്സ് വോട്ടും തങ്ങളുടെ പെട്ടിയിലായെന്നാണ് ബിജെപിയുടെ അവകാശവാദം. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് ഇന്നലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന. അതുകൊണ്ടുതന്നെ അട്ടിമറി വിജയത്തിന് മണ്ഡലം സാക്ഷ്യം വഹിക്കുമെന്നാണ് ബിജെപി വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button