COVID 19Latest NewsSaudi ArabiaNewsGulf

കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ചത് 878 പേർക്ക്

റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗം മൂലമുള്ള മരണസംഖ്യ ഉയരുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 878 പേര്‍ക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 578 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,97,636 ആയി ഉയർന്നിരിക്കുകയാണ്. ഇവരില്‍ 3,82,776 പേര്‍ക്ക് രോഗം ഭേദമായിരിക്കുന്നു.

ആകെ മരണസംഖ്യ 6,747 ആയി ഉയർന്നു. വിവിധ ആശുപത്രികളിലും മറ്റുമായി 8,113 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 914 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ പകുതിക്കടുത്തു രോഗികള്‍ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 410, മക്ക 149, കിഴക്കന്‍ പ്രവിശ്യ 141, ഹായില്‍ 30, അസീര്‍ 28, മദീന 24, ജീസാന്‍ 23, തബൂക്ക് 22, അല്‍ ഖസീം 19, അല്‍ജൗഫ് 9, നജ്‌റാന്‍ 8, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ബാഹ 7.

shortlink

Related Articles

Post Your Comments

Related Articles


Back to top button