Latest NewsKeralaNattuvarthaNews

വനിതാ ബാങ്ക്​ മാനേജർ ആത്മഹത്യ ചെയ്​ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂരിൽ വനിതാ ബാങ്ക്​ മാനേജർ ആത്മഹത്യ ചെയ്​ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

കാനറാ ബാങ്കിന്‍റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ബ്രാഞ്ച്​ മാനേജർ കെ.എസ്. സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മർദ്ദമാണെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ ഉത്തരവ്.

ബാങ്ക് ഓഫീസിൽ ജീവനക്കാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി കാനറാ ബാങ്ക് കേരള സർക്കിൾ ചീഫ് ജനറൽ മാനേജരും, കാനറാ ബാങ്ക് റീജിയണൽ മാനേജറും റിപ്പോർട്ട് നൽകണം.

shortlink

Post Your Comments


Back to top button