Latest NewsKeralaNattuvarthaNewsHealth & Fitness

മഞ്ഞപ്പിത്തത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ; എങ്ങനെ പ്രതിരോധിക്കാം ; എങ്ങനെ ചികിൽസിച്ചു മാറ്റാം

വളരെ പെട്ടന്ന് തന്നെ പടർന്നുപിടിച്ചെക്കാവുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ്.
പ്രത്യേകതരം ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ ആണ് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. ആഹാരത്തിലൂടെയും രക്തത്തിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെയും ആണ് ഈ രോഗം പകരുന്നത്. ഇതിന് ധാരാളം വകഭേദങ്ങൾ ഉണ്ട്. നാട്ടില്‍ പൊതുവെ കണ്ടുവരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പ്രധാനമായും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലോകത്തില്‍ ഒരു വര്‍ഷം 14 ലക്ഷം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ പിടിപെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ‘ഫീക്കോ ഓറല്‍’ എന്നാണ് ഈ പകര്‍ച്ച വ്യാധി അറിയപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് എ വഴിയുണ്ടാവുന്ന മഞ്ഞപ്പിത്തം ഭയപ്പെടേണ്ട ഒന്നല്ലെന്നാണ് കണ്ടെത്തലുകൾ.
പക്ഷെ അതിജീവനശേഷിയുള്ള വൈറസുകളാണിവ. കാലാവസ്ഥ മാറ്റങ്ങള്‍ പോലും അതിജീവിക്കാനുള്ള ശക്തി ഇവയ്ക്കുണ്ട്. ഒരേ സ്രോതസ്സില്‍നിന്ന് തുടങ്ങി പലരെയും ഒരേ സമയം ബാധിക്കുന്ന രോഗമായി ഇത് മാറുന്നു.

Also Read:കോവിഡ് വ്യാപനം ആശങ്കാ ജനകം, ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി കേജരിവാൾ

ശുചിത്വമില്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നതിന് പ്രധാന കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തില്‍ ധാരാളം വൈറസുകള്‍ ഉണ്ട്. രോഗി തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നത് അപകടമാണ്. ഈച്ചകള്‍ വഴി മലത്തിന്റെ അംശം നാം ഉപയോഗിക്കുന്ന ഭക്ഷണത്തിലോ, വെള്ളത്തിലോ എത്തിയാല്‍ രോഗം പകരുന്നു.
മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതും രോഗം പകരാന്‍ കാരണമാകുന്നു. ചപ്പുചവറുകളും മറ്റും കൂട്ടിയിടുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത മേഖലകളില്‍ രോഗം വളരെ വേഗത്തില്‍ പടരും.
യുവജനങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ആധുനിക യുഗത്തില്‍ മനുഷ്യന്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനു ഉദാഹരണമാണ്. ഹെപ്പറ്റൈറ്റിസ് വൈറസുകളുടെ ആക്രമണം കുട്ടികളില്‍ കുറഞ്ഞുവരുന്നത്.

ഹെപ്പറ്റൈറ്റിസ് എ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയില്ല. വളരെ സാവധാനത്തില്‍ മാത്രമേ ഇവ പ്രകടമാകൂ. രോഗാണു ശരീരത്തില്‍ പ്രവേശിച്ച്‌ 2 മുതല്‍ 7 ആഴ്ചക്കകം രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. വിശപ്പില്ലായ്മ , ക്ഷീണം, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, പനി, മൂത്രത്തിന് നിറം മാറുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.എന്നാല്‍ ചിലര്‍ക്ക് മഞ്ഞപ്പിത്തത്തിനൊപ്പം ചൊറിച്ചിലും ഉണ്ടാവുന്നു.

ഹെപ്പറ്റൈറ്റിസ് എ അപകടകാരിയല്ലെങ്കിലും സൂക്ഷിക്കണം. ഈ വൈറസ് മൂലമുണ്ടാവുന്ന മഞ്ഞപ്പിത്തവും കരള്‍വീക്കവും ഗൗരവമുള്ളതല്ല. ഈ രോഗത്തിന് മരുന്നു ചികിത്സ ആവശ്യമില്ല. വിശ്രമമാണ് ഏറ്റവും നല്ല മരുന്ന്. എന്നാല്‍ അപൂര്‍വ്വം ചില രോഗികളില്‍ രോഗം കഠിനമായി കാണാറുണ്ട്. ഇങ്ങനെയുള്ളവര്‍ കൃത്യസമയത്തു തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന രോഗമായതിനാല്‍ സമീപത്തു രോഗം എത്തിയെന്നറിയുമ്ബോഴെ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ കണ്ടെത്താന്‍ സാധിക്കും. ആവശ്യമെങ്കില്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, ബയോപ്‌സി എന്നീ പരിശോധനാരീതികള്‍ നടത്തി രോഗം സ്ഥിരീകരിക്കാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് എ ക്കെതിരെയുള്ള വാക്‌സിനേഷന്‍ ഇപ്പോള്‍ നിലവിലുണ്ട്.

അതീവ ജാഗ്രത പുലര്‍ത്തേണ്ട രോഗമാണിത്. മഞ്ഞപ്പിത്തത്തിലെ ഏറ്റവും അപകടകാരിയായ വൈറസാണ് ഹെപ്പറ്റൈറ്റിസ് ബി. ലോകത്താകമാനം 200 കോടിയിലേറെ ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന സ്വഭാവമാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റേത്. കരള്‍ കാന്‍സറിന് ഒരു പ്രധാന വഴിക്കാട്ടിയാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ്. ചില വ്യക്തികളില്‍ കരള്‍ വീക്കത്തിനൊപ്പം കടുത്ത മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടുകയും പിന്നീട് അത് മാറുകയും ചെയ്യുന്നു. എന്നാല്‍ ഭൂരിഭാഗം വ്യക്തികളിലും രോഗലക്ഷണമൊന്നും കാണിക്കാതെ രോഗം പുരോഗമിക്കുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന ഈ അവസ്ഥ ഭാവിയില്‍ കരള്‍ കാന്‍സറിനും സിറോസിസിനും വഴി തെളിക്കുന്നു. രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ് ഹെപ്പറ്റൈറ്റിസ് ബി യുടെ പ്രത്യേകത. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച അഞ്ച് ശതമാനത്തിലധികം രോഗികളിലും വൈറസുകള്‍ ശരീരത്തില്‍ തങ്ങിനില്‍ക്കുന്നു. ഇത് ഭാവിയില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് രോഗത്തിന്റെ സ്വഭാവം മനസിലാക്കുക. ടോട്ടല്‍ ബിലിറൂബിന്‍, ഡയറക്‌ട് ബിലിറൂബിന്‍ തുടങ്ങിയ പരിശോധനകള്‍ വഴി ശരീരത്തിലെ ബിലിറുബിന്റെ അളവ് കണ്ടെത്താം. ആധുനികയുഗത്തില്‍ മഞ്ഞപ്പിത്തം കണ്ടെത്താനുള്ള നിരവധി പരിശോധനകള്‍ നിലവിലുണ്ട്. എ.എല്‍.ടി, എ.എസ്.ടി, ആല്‍ക്കലൈന്‍ ഫോസ്ഫറ്റസ്, അല്‍ബുമിന്‍, ഗ്ലോബുലിന്‍, ടോട്ടല്‍ ബ്ലഡ് കൗണ്ട് എന്നീ പരിശോധനകള്‍ സഹായകരമാണ്.
രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ ചികിത്സ നല്‍കുക. എന്നാല്‍ ദീര്‍ഘകാല രോഗത്തിന് ചികിത്സ വേണം. അല്ലെങ്കില്‍ ഭാവിയില്‍ കരളിനെ ദോഷകരമായി ബാധിക്കും. ചെലവേറിയ ചികിത്സാരീതികളാണെങ്കിലും ഇത് ഫലപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button