![](/wp-content/uploads/2021/04/mansoor.jpg)
മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ സൂചന ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. റൂറല്‍ എസ് പി ഫോറന്‍സിക് സര്‍ജന്റെ മൊഴി എടുത്തു. രതീഷ് കൂലോത്തിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ സിറ്റി ക്രൈം ബ്രാഞ്ചില്‍ നിന്നും സ്‌റ്റേറ്റ് ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജു ജോസാണ് കേസന്വേഷിക്കുക.
ഒരാള്‍ തൂങ്ങിമരിച്ചതിനെക്കാള്‍ അസാധാരണത്വം രതീഷിന്‍റെ മരണത്തിലുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം ചെയ്ത കോഴിക്കോട് ഫോറന്‍സിക് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ട്. ശ്വാസം മുട്ടിച്ചതായ സൂചന ശരീരത്തിലുണ്ട്. മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് റൂറല്‍ എസ്പി തന്നെ നേരിട്ടെത്തി ഫോറന്‍സിക് മേധാവിയുടെ മൊഴിയെടുത്തത്.
നാദാപുരം ഡിവൈഎസ്പി പി.എ ശിവദാസിന്റെ നേതൃത്വത്തില്‍ പൊലീസും സൈബര്‍ സെല്‍ വിദഗ്ധരും ചെക്യാട്ട് സംഭവം നടന്ന സ്ഥലത്ത് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു ജോസഫ് പ്രദേശവാസികളുടെ മൊഴി എടുത്തു. ഇതിനിടെ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. രതീഷിന്റെ മരണത്തില്‍ സംശയമുണ്ടെന്നാണ് കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.
Post Your Comments