Latest NewsKeralaNews

രാഷ്ട്രീയ കൊലയ്ക്ക് അറുതി വരണമെങ്കില്‍ അത് ആസൂത്രണം ചെയ്യുന്ന ഉന്നത നേതാക്കളെയും തുറങ്കലിൽ അടയ്ക്കണം ; കെ കെ രമ

കോഴിക്കോട് : പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമ. ഒരു രാഷ്ട്രീയ സംഘര്‍ഷത്തിനിടയില്‍ അബദ്ധത്തില്‍ ഉണ്ടായ കൊലപാതകമല്ല മന്‍സൂറിന്റേതെന്നും കെ.കെ.രമ പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കെ.കെ.രമ ഇക്കാര്യം പറഞ്ഞത്.

”മന്‍സൂറിന്റേത് ബദ്ധത്തില്‍ ഉണ്ടായ കൊലപാതകമല്ല, നേരത്തെ ഗൂഢാലോചന നടത്തി ,പഴുതടച്ച്‌, കൊല്ലണമെന്നു കരുതിക്കൂട്ടിത്തന്നെ നടത്തിയതാണ്. ഇതിന് അറുതി വരണമെങ്കില്‍ കൊല ചെയ്യുന്നവരെ മാത്രമല്ല അത് ആസൂത്രണം ചെയ്യുന്ന ഉന്നത നേതാക്കളെയും വിലങ്ങുവച്ച്‌ തുറുങ്കിലടയ്ക്കണം” -കെ.കെ.രമ പറഞ്ഞു.

Read Also :  ഡോളര്‍ കടത്ത് കേസ്; പ്രതികരണവുമായി സ്പീക്കറുടെ ഓഫീസ്

”സിപിഎമ്മുകാരെ സംബന്ധിച്ച്‌ കൊലപാതകം എന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗമാണ്. അതിന്റെ പുതിയ ഉദാഹരണമാണ് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം.  കൊലപാതകങ്ങള്‍ക്കെല്ലാം വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് ഉന്നത നേതാക്കളാണ്. സിപിഎമ്മിന് സ്വന്തമായി ഗുണ്ടാസംഘമുണ്ട്. അവര്‍ ആവശ്യമുള്ളപ്പോള്‍ ഇറങ്ങി കൃത്യം നിര്‍വഹിച്ച്‌ മടങ്ങും. നിയമത്തിന്റെയും നീതിപീഠത്തിന്റെയും മുന്‍പില്‍നിന്ന് അവരെ ഇറക്കിക്കൊണ്ടുവരാനും സംരക്ഷിക്കാനും ഭരണകര്‍ത്താക്കള്‍ നേരിട്ട് ഇടപെടും. ഇത് എത്രയോ കാലമായി മലയാളികള്‍ കാണുന്നു. വോട്ട് ചോദിച്ച്‌ നമ്മള്‍ ചെന്നപ്പോള്‍ എത്ര സൗഹൃദത്തോടെയാണ് സാധാരണ മനുഷ്യര്‍ ഇടപെട്ടത്. നമ്മളെ അറിയാത്തവര്‍ പോലും തല ഉയര്‍ത്തി ഒന്നു ചിരിക്കുകയെങ്കിലും ചെയ്യും. പക്ഷേ, സിപിഎം പ്രവര്‍ത്തകര്‍-അവര്‍ പഴയ പരിചയക്കാരാണെങ്കില്‍ക്കൂടി-ഒരു ശത്രുവിനെ നോക്കുന്നതുപോലെയാണ് നമ്മളെ നോക്കുന്നത്” – കെ കെ രമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button