കോഴിക്കോട് : കോവിഡ് കേസുകൾ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
ബീച്ചില്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച് അടച്ചിടും. അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
Read Also : കുരുക്ക് മുറുകുന്നു; സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്‌ളാറ്റിൽ കസ്റ്റംസ് പരിശോധന
കഴിഞ്ഞ ദിവസം ജില്ലയില്‍ 715പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. 400ന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകൾ.
Post Your Comments