Latest NewsNewsIndia

‘അവര്‍ ജന്മനാ പിച്ചക്കാര്‍’; ദളിതരെ ആക്ഷേപിച്ച്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി

മമതാ ബാനര്‍ജിയുടെ അടുത്ത ആളാണ് സുജാതയെന്നും ഇതിലും മികച്ച സ്ഥാനാര്‍ത്ഥികള്‍ ദളിത് ജനത അര്‍ഹിക്കുന്നതായും ബിജെപി വീഡിയോ പങ്കിട്ട് കുറിച്ചു.

കൊല്‍ക്കത്ത: ദളിതരെ ആക്ഷേപിച്ച്‌ തൃണമൂല്‍ സ്ഥാനാര്‍ത്ഥി. വിവാദ പരാമര്‍ശങ്ങള്‍ പലരും നടത്തിയതിന് പിന്നാലെ ദളിതര്‍ക്കെതിരെ ഗുരുതര ആക്ഷേപവുമായി രംഗത്ത് വന്നിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത മൊണ്ടാൽ. ദളിത് ജനങ്ങള്‍ ജന്മനാ യാചകരാണെന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ ആക്ഷേപം.

Read Also: സി​പി​എ​മ്മു​കാ​ര്‍ ത​ന്നെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണോ എ​ന്നാ​ണ് സംശയമെന്ന് കെ സുധാകരൻ

എന്നാൽ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുജാതക മൊണ്ടലിന്റെ വിവാദ പരാമര്‍ശം. ‘ഇവിടത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ജന്മനാ ഭിക്ഷക്കാരാണ്. മമത ബാനര്‍ജി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാല്‍ അവര്‍ ബിജെപി വാഗ്ദാനം ചെയ്യുന്ന ചെറിയ തുക കിട്ടാന്‍ തങ്ങളുടെ വോട്ട് വില്‍ക്കുകയാണ്’- ഇതായിരുന്നു സുജാതയുടെ വിവാദ പരാമര്‍ശം. ഇവര്‍ ആക്ഷേപിക്കുന്നതിന്റെ വീഡിയോ ബിജെപി പങ്കിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത ആളാണ് സുജാതയെന്നും ഇതിലും മികച്ച സ്ഥാനാര്‍ത്ഥികള്‍ ദളിത് ജനത അര്‍ഹിക്കുന്നതായും ബിജെപി വീഡിയോ പങ്കിട്ട് കുറിച്ചു.

shortlink

Post Your Comments


Back to top button