
ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലില്ലി താരം തിയാഗോ ഡാലോയെ ഫൗൾ ചെയ്തതിന് ചുവപ്പു കാർഡ് ലഭിച്ച പിഎസ്ജി താരം നെയ്മറിന് ലീഗിലെ രണ്ട് മത്സരങ്ങളിൽ വിലക്ക്. മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറുമായി കളംവിട്ട നെയ്മറിന് പിന്നാലെ ചുവപ്പ് കാർഡ് കിട്ടിയ ഡാലോയും തമ്മിൽ ഡ്രസിംഗ് റൂമിലേക്ക് പോകും വഴി ഉന്തുംതള്ളുമുണ്ടായി. ഇതിനെ തുടർന്ന് ഫ്രഞ്ച് പ്രൊഫഷണൽ ലീഗിന്റെ അച്ചടക്ക സമിതി നെയ്മറിന് വിലക്ക് ഏർപ്പെടുത്തി.
ഡാലോയ്ക്ക് അടുത്ത ലീഗ് മത്സരത്തിൽ വിലക്കുണ്ട്. പിഎസ്ജിയെ ഏകപക്ഷികമായ ഒരു ഗോളിന് തോൽപ്പിച്ച ലില്ലി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. സ്ട്രാസ്ബർഗ്, സെന്റ് ഏറ്റിനി എന്നിവർക്കെതിരായ മത്സരങ്ങളാണ് നെയ്മറിന് നഷ്ടമാവുക. കഴിഞ്ഞ 15 ഫ്രഞ്ച് ലീഗ് മത്സരങ്ങൾക്കിടയിൽ 3-ാം തവണയാണ് നെയ്മർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുന്നത്.
Post Your Comments