Latest NewsKeralaNews

മുഖ്യമന്ത്രിക്ക് പിന്നാലെ കെ കെ രമയുടെ പോസ്റ്ററുകളിലെ തലയും വെട്ടി മാറ്റിയ നിലയിൽ; പിന്നിൽ സി പി എമ്മെന്ന് ആരോപണം

കെ കെ രമയുടെ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടു

നെല്ല്യാച്ചേരി: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തലവെട്ടി മാറ്റിയ നിലയില്‍. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലെ പോസ്റ്ററുകളിലെ തലയാണ് വികൃതമാക്കിയത്. സംഭവത്തില്‍ നിയമപരമായി നീങ്ങുമെന്ന് ആര്‍എംപി അറിയിച്ചു.ഇത് സംബന്ധിച്ച് ചോമ്പാല പൊലീസില്‍ പരാതി നല്‍കും. പിന്നില്‍ സിപി ഐഎമ്മാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് കെ കെ രമ ഇവിടെ മത്സരിച്ചത്.

Also Read:എല്ലാവർക്കും വാക്സീൻ നൽകണമെന്ന ആവശ്യവുമായി രാഹുൽഗാന്ധി

നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയൻ്റെ പോസ്റ്ററിലെ തലയും വെട്ടിമാറ്റപ്പെട്ടിരുന്നു. കണ്ണൂരിലെ മമ്പറത്തായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്ററിലെ തല വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്ന് എം.വി ജയരാജന്‍ പറഞ്ഞു.

എല്‍.ഡി.എഫ് വിജയം ഉറപ്പായപ്പോള്‍ സംസ്ഥാനത്ത് പ്രകോപനമുണ്ടാക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ആ ഗൂഡാലോചനയുടെ പുറത്താണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എം.വി ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button