മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പഴങ്കഞ്ഞി. അൽപം തൈരും കാന്താരി മുളകും അച്ചാറുമുണ്ടെങ്കിൽ വയറ് മാത്രമല്ല മനസും നിറയും. സ്വാദ് മാത്രമല്ല പഴങ്കഞ്ഞിയിൽ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.
പഴങ്കഞ്ഞി കുടിച്ചാൽ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ദഹനം സുഗമമാകുകയും ചെയ്യും. ഒരു ദിവസത്തേക്ക് വേണ്ട ഊർജവും കുളിർമയുമാണ് പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പഴങ്കഞ്ഞി കഴിക്കുന്നത് വഴി ചർമ്മത്തിന് തിളക്കം വർധിക്കുകയും ചെറുപ്പം നിലനിൽക്കുകയും ചെയ്യും.
Read Also: കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക് ഡൗൺ പരിഗണനയിൽ
രക്ത സമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ജീവിത ശൈലി രോഗങ്ങളെ ഇല്ലാതാക്കാനും പഴങ്കഞ്ഞി കഴിക്കുന്നത് മികച്ച മാർഗമാണ്. ഒരു കപ്പ് പഴങ്കഞ്ഞിയിൽ മനുഷ്യ ശരീരത്തിന് ആവശ്യമായ 80 ശതമാനത്തോളം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കും. ക്യാൻസറിനെ പ്രതിരോധിക്കാനും പഴങ്കഞ്ഞി സഹായിക്കും. സന്ധിവാതത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാണ് പഴങ്കഞ്ഞി.
എല്ലുകളുടെ ബലം വർധിക്കാനും ശരീര ക്ഷീണം അകറ്റാനും അണുബാധകൾ വരാതെ തടയാനും പഴങ്കഞ്ഞി സഹായിക്കും.
Read Also: ഗൂഗിള്‍ മാപ്പ് നോക്കി വരനും കൂട്ടരും ചെന്നു കയറിയത് മറ്റൊരു വിവാഹ വീട്ടില്‍ ; വീഡിയോ കാണാം
Post Your Comments