KeralaLatest NewsNews

ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന തിരിച്ചടയ്ക്കണമെന്ന് ഹൈക്കോടതി; ഗുരുവായൂര്‍ ദേവസ്വം സുപ്രീംകോടതിയില്‍

ദേവസ്വം തുക ഗുരുവായൂരപ്പന്റേതാണെന്നും ക്ഷേത്രസംബന്ധിയില്ലാത്തവയ്ക്ക് ആ പണം ചെലവഴിച്ചുകൂടായെന്നുമാണ്‌ ഹൈക്കോടതി വിധിയില്‍ പറയുന്നത്.

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോർഡ് സുപ്രീംകോടതിയില്‍. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത തുക തിരിച്ചടയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേയാണ് ഗുരുവായൂര്‍ ദേവസ്വം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ പത്തുകോടി രൂപയാണ് തിരിച്ചടയ്ക്കാന്‍ ഹൈക്കോടതി വിധിച്ചത്.

2018, 2020 വര്‍ഷങ്ങളില്‍ അഞ്ചുകോടി രൂപ വീതമാണ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചില ഹൈന്ദവസംഘടനകള്‍ ആക്ഷേപമുന്നയിച്ചതോടെയാണ് വിഷയം‌ വിവാദമായത്. ബി.ജെ.പി. നേതാവ് എ. നാഗേഷിന്റെ ഹര്‍ജിയിലായിരുന്നു, തുക തിരിച്ചടയ്ക്കാനുള്ള ഹൈക്കോടതി വിധി. ഹിന്ദു ഐക്യവേദിയും ക്ഷേത്രസംരക്ഷണസമിതിയും ദേവസ്വത്തിനെതിരേ ഹര്‍ജി നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ചെന്നൈയിലെ ആര്യാമസുന്ദരം മുഖേനയാണ് ഹര്‍ജി.

Read Also: പി.സി.ജോര്‍ജ് വീണ്ടും നിയമസഭയിലേയ്‌ക്കെത്തുമെന്ന് സൂചന, പൂഞ്ഞാറില്‍ ഹൈന്ദവ-ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ചു

ദേവസ്വം തുക ഗുരുവായൂരപ്പന്റേതാണെന്നും ക്ഷേത്രസംബന്ധിയില്ലാത്തവയ്ക്ക് ആ പണം ചെലവഴിച്ചുകൂടായെന്നുമാണ്‌ ഹൈക്കോടതി വിധിയില്‍ പറയുന്നത്. 1978-ല്‍ ആണ് ദേവസ്വം നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, ചില ദുരന്തങ്ങള്‍ വന്നുചേരുമ്ബോള്‍ നിയമത്തില്‍ മാത്രം അടയിരിക്കാതെ കാര്യങ്ങളെ വിശാലമായി കാണേണ്ടതുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button