Latest NewsKeralaNattuvarthaNews

‘ഇടത് സർക്കാരും സി.പി.എമ്മും കൊലപാതകികൾക്ക് ആരാധനാലയം, പിണറായി ദൈവം’; ഷാഫി പറമ്പിൽ

പിണറായി സർക്കാറും, കമ്യുണിസ്റ്റ് പാർട്ടിയും കൊലപാതകികളുടെ ആരാധനാലയമായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അതിലെ ദൈവമാണെന്നും​ ഷാഫി പറമ്പിൽ എം.എൽ.എ. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പെൻഷനുമല്ല,​ കൊന്നാൽ നോക്കിക്കോളാം എന്നതിനാണ് സർക്കാർ ഉറപ്പെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

‘കൊന്നവർക്കും കൊല്ലിച്ചവർക്കുമായി കേസ്​ നടത്താൻ സർക്കാറിന്‍റെ പണം ചെലവഴിക്കുമെന്ന്​ നിയമസഭയിൽ പ്രസംഗിച്ച കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്​ ഈ കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവം. വേണ്ടിവന്നാൽ ഇനിയും സർക്കാറിന്‍റെ പണം ക്രിമിനലുകൾക്ക്​ വേണ്ടി ചെലവഴിക്കുമെന്നാണ്​ മുഖ്യമന്ത്രി മുമ്പ്​ പറഞ്ഞത്​. കൊലപാതകത്തിന്​ പ്രേരണ നൽകുന്ന പ്രസ്​താവനയാണിത്​. സംരക്ഷിക്കാനും ചേർത്തുപിടിക്കാനും പാർട്ടിയു​ണ്ടെന്ന പ്രചോദനമാണ്​ കൊലയാളികൾക്ക്’. ഷാഫി പറമ്പിൽ പറഞ്ഞു.

യൂത്ത് ലീഗ് പ്രവർത്തകനായ മന്‍സൂറിന്റെ വധത്തിനെതിരെ​ പാനൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട്​ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതിഷേധ യോഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button