ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ മുഖം കാണിക്കാതെ ദിലീഷ് പോത്തനും അഭിനയിച്ചിട്ടുണ്ട്. മുഖം കാണിക്കാതെ അഭിനയിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കി സംവിധായകൻ. തൻ്റെ സിനിമയിൽ മുഖം കാണിക്കാതെ പ്രത്യക്ഷപ്പെടുന്ന ആളാണെങ്കിൽ പോലും അയാൾ ഒരു അഭിനേതാവ് ആയിരിക്കണമെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് പറയുകയാണ് ദിലീഷ് പോത്തന്‍. മനോരമ ഓണ്‍ലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ ഇക്കാര്യം വ്യക്തമാക്കിയത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നടി ഉണ്ണിമായ പര്‍ദ്ദ ഇട്ട് അഭിനയിച്ചിരുന്നു. ഉണ്ണിമായയെ കുറിച്ചും ജോജിയില്‍ പിപിഇ കിറ്റ് ധരിച്ച് ഡിവൈഎസ്പി ആയി വേഷമിട്ട മധുവിനെ കുറിച്ചുമാണ് ദിലീഷ് പറയുന്നത്. മുഖം കാണുന്നുണ്ടോ എന്നതല്ല ക്യാരക്ടര്‍ ചെയ്യുന്നത് ആക്ടറാകണമെന്നു തനിക്ക് നിര്‍ബന്ധമുണ്ടെന്ന് ദിലീഷ് പറയുന്നു.
”തൊണ്ടിമുതലില്‍ പര്‍ദ്ദ ഇട്ടിട്ടുള്ള ഒരു കഥാപാത്രം ഉണ്ണിമായ ചെയ്തിരുന്നു. ഷൂട്ടിന്റെ സമയത്ത് എന്നോട് ചോദിച്ചു, ‘പര്‍ദ്ദ ഇട്ടിട്ട് ആരെങ്കിലും മതിയോ’ എന്ന്. അത് പോര എനിക്ക് ആക്ടര്‍ തന്നെ വേണം’ എന്ന് പറഞ്ഞു. മുഖം കാണുന്നുണ്ടോ ഇല്ലയോ എന്നല്ല, ആ ക്യാരക്ടര്‍ ചെയ്യുന്നത് ആക്ടറാകണമെന്നു എനിക്ക് നിര്‍ബന്ധമുണ്ട്.”- ദിലീഷ് പോത്തൻ പറയുന്നു.
Post Your Comments