ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ 29.27 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടിയിലേറെ പേര് ചികിത്സയിലുണ്ട്.
Read Also : പാലരുവി എക്സ്പ്രസിന്റെ മുൻപിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി
ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തിനിടെ ഒരുലക്ഷത്തി നാല്‍പ്പത്തിനാലായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു. 773 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 1.68 ലക്ഷമായി ഉയര്‍ന്നു.
രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.അമേരിക്കയില്‍ മൂന്ന് കോടി പതിനെട്ട് ലക്ഷം രോഗബാധിതരുണ്ട്. 5.74 ലക്ഷം പേര് മരിച്ചു. ബ്രസീലില്‍ ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.48 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments