പാലക്കാട്: കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായാല്‍ അപ്പോള്‍ തന്നെ രാജിവെക്കുന്ന കീഴ്വഴക്കമില്ലെന്ന് മന്ത്രി എ കെ ബാലന്‍. ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീലിന്‍റെ ബന്ധു അദീബിനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമിച്ചത്. ബന്ധു നിയമപരമായി അര്‍ഹനാണോ എന്നുള്ളതേ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനില്‍ ബന്ധു പറ്റില്ലെന്ന് നിയമത്തില്‍ എവിടെയും പറയുന്നില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
Read Also: സ്ഥാനാർത്ഥിയോടൊപ്പം അകത്തു കടക്കാൻ പ്രവർത്തകരുടെ ശ്രമം; തൃത്താലയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം
കെ.എം. മാണി ഉള്‍പ്പെടെ നിരവധി പേര്‍ ഡെപ്യൂട്ടേഷനില്‍ അര്‍ഹരായ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. അദീബ് യോഗ്യനാണോയെന്നത് സംബന്ധിച്ച് ഗവര്‍ണറെയും ഹൈകോടതിയെയും ജലീല്‍ നേരത്തെ തന്നെ ബോധ്യപ്പെടുത്തിയതാണ്. ലോകായുക്തയുടെ വിധിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയതാണ്. ജലീല്‍ നിയമിച്ച ബന്ധു അദീബ് ശമ്പളം വാങ്ങിയിട്ടില്ല. ആകെ 17 ദിവസമോ മറ്റോ മാത്രമേ സര്‍വിസില്‍ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ തന്നെ ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്തു. സര്‍ക്കാറിന്‍റെ പണം അദ്ദേഹം വാങ്ങിയിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും. മൂന്ന് മാസത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
Post Your Comments