KeralaLatest NewsEntertainment

ആ ആഗ്രഹം നടന്നില്ല; അമ്മയുടെ അപ്രതീക്ഷിത വിയോഗം സഹിക്കാനാകാതെ തളര്‍ന്ന് നടി പ്രതീക്ഷ

നടിയുടെ ഒപ്പം ജീവിതത്തിലും, ഷൂട്ടിങ് ലൊക്കേഷനുകളിലും താങ്ങായും തണലായും കഴിഞ്ഞ അമ്മയുടെ മരണമാണ് പ്രതീക്ഷയുടെ ജീവിതത്തിൽ അപ്രതീക്ഷിമായി സംഭവിച്ചിരിക്കുന്നത്.

മിനിസ്‌ക്രീനിന്റെ സ്വന്തം താരമാണ് പ്രതീക്ഷ പ്രദീപ്. പേര് പ്രതീക്ഷയെന്നാണെങ്കിലും മീനാക്ഷി എന്ന പേരിലാണ് പ്രതീക്ഷ തുടക്കം മുതൽ ഇത് വരെയും അറിയപ്പെടുന്നത്. തീർത്തും അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് എത്തിയ പ്രതീക്ഷയുടെ ജീവിത്തിൽ ഇപ്പോൾ സംഭവിച്ചതും തീർത്തും അപ്രതീക്ഷിതമായ ഒന്നാണ്. നടിയുടെ ഒപ്പം ജീവിതത്തിലും, ഷൂട്ടിങ് ലൊക്കേഷനുകളിലും താങ്ങായും തണലായും കഴിഞ്ഞ അമ്മയുടെ മരണമാണ് പ്രതീക്ഷയുടെ ജീവിതത്തിൽ അപ്രതീക്ഷിമായി സംഭവിച്ചിരിക്കുന്നത്.

അമ്മ ഗിരിജ പ്രദീപ് കഴിഞ്ഞദിവസമാണ് ലോകത്തോട് വിടപറയുന്നത്. പ്രതീക്ഷയുടെ അമ്മയോടുള്ള ആദരവ് അറിയിച്ചുകൊണ്ട് നിരവധി താരങ്ങളും രംഗത്ത് എത്തുകയുണ്ടായി. ‘അമ്മ എന്ന സീരിയൽ വഴി മീനാക്ഷി ആയി എത്തി കസ്തൂരിമാനിൽ ശിവാനി എന്ന വില്ലത്തി ആയി വന്ന താരമാണ് പ്രതീക്ഷ. അഭിനയിച്ച മിക്ക സീരിയലിലും പ്രതി നായിക ആയിരുന്നു എങ്കിലും പ്രതീക്ഷ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്. ഇടക്ക് നടൻ ബാലയുടെ പേര് ചേർത്ത് കൊണ്ട് പ്രതീക്ഷയുടെ പേരിൽ ഗോസിപ്പുകളും ചിലർ പ്രചരിപ്പിച്ചിരുന്നു. ഇതിൽ മനം നൊന്ത പ്രതീക്ഷയുടെ വീഡിയോ വൈറൽ ആയിരുന്നു.

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് പ്രതീക്ഷയുടെ കുടുബം കസ്തുരിമാൻ കഴിഞ്ഞ ശേഷം നീയും ഞാനും എന്ന സീരിയലിലാണ് ഇപ്പോൾ പ്രതീക്ഷ അഭിനയിച്ചു വരുന്നത്. എന്നാൽ സീരിയൽ ലോകത്തു തന്നെ ഇപ്പോൾ നടുക്കുന്ന ഒരു വാർത്ത പ്രചരിക്കുകയാണ്‌. പ്രതീക്ഷയുടെ അമ്മയുടെ അപ്രതീക്ഷിത മരണമാണ് അത് . കഴിഞ്ഞ ദിവസമാണ് ഗിരിജക്ക് അകാല മരണം സംഭവിച്ചത്. ജീവിതത്തിലും ഷൂട്ടിങ് ലൊക്കേഷനിലും താങ്ങായും തണൽ ആയും ഉണ്ടായിരുന്ന അമ്മയുടെ മരണത്തിൽ ആകെ തളർന്നിരിക്കുകയാണ് പ്രതീക്ഷ.

അമ്മ പോയതിനെ കുറിച്ച് പ്രതീക്ഷയുടെ വാക്കുകൾ ഇങ്ങനെ” ‘അമ്മ ഞങ്ങളുടെ ലോകം അയിരുന്നു ഒരുപാട് കാലം ജീവിക്കണം എന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ അമ്മക്ക് വേദന താങ്ങാൻ സാധിച്ചിരുന്നില്ല ഒടുവിൽ ഹോസ്പിറ്റലിലേക്ക് ഉള്ള വഴി മദ്ധ്യേ ‘അമ്മ അവസാന ശ്വാസം എടുത്തു.. എന്നാണ് പാതിയിൽ മുറിഞ്ഞ വാക്കോടെ പ്രതീക്ഷ കുറിച്ചത്

പ്രതീക്ഷയുടെ അമ്മയോട് ഉള്ള ആദരവ് അറിയിച്ചു കൊണ്ട് നിരവധി താരങ്ങളും രംഗത്തു വന്നിരുന്നു മകൾക്ക് ഒപ്പം എപ്പോഴും കൂട്ടായി ഉള്ള ഗിരിജയെ കുറിച്ച് നൂറു നാവാണ് താരങ്ങൾക്ക് പറയാൻ ഉള്ളത് ഇൻസ്റ്റാ സ്റ്റോറിയിലൂടെ ഗിരിജയോട് ഉള്ള ആദരവ് കഴിഞ്ഞ ദിവസം മുതൽ താരങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. പ്രതീക്ഷയുടെ സഹ പ്രവർത്തകനും സീരിയൽ അസിസ്റ്റന്റ് ഡയറക്റ്റർ ആയ ജിജു സാരന് പങ്കു വെച്ച പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്

“ആദരാഞ്ജലികൾ നല്ല സുഹ്യത് അയിരുന്നു ഗിരിജ പ്രതീക്ഷയുടെ കൂടെ ഒരുമിച്ചു വർക്ക് ചെയ്‌തിരുന്ന കാലത്തു മകൾക്ക് കൂട്ടായി ധൈര്യമായി സെറ്റിൽ എന്നും കാർക്കശ്യം ആയി സ്നേഹവതിയായ ‘അമ്മ ആയിരുന്നു ഗിരിജസുഖമില്ലാതെ ആയി എന്ന് പറഞ്ഞു കൊണ്ട് വിളിച്ചിരുന്നു ഒരുപാട് ഓർമ്മ നൽകി കടന്നു പോയി ശാന്തമായി ഉറങ്ങുക” എന്നാണ് ജിജു കുറിച്ചത്.’’കഴിഞ്ഞദിവസമാണ് ഗിരിജയുടെ മരണം സംഭവിക്കുന്നത്. അർബുദം ആയിരുന്നു. രണ്ടുവര്ഷക്കാലമായി ചികിത്‌സയിൽ ആയിരുന്നു.

അതേസമയം പ്രതീക്ഷ ബിഗ് സ്ക്രീനിലേക്ക് ‘വാതിൽ’ എന്ന ചിത്രത്തിലൂടെ റീ എൻട്രി നടത്താൻ പോകുമ്പോഴാണ് അമ്മയുടെ വിയോഗവർത്ത പുറത്തുവരുന്നത്. പല അഭിമുഖങ്ങളിലും പ്രതീക്ഷ അമ്മയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

shortlink

Post Your Comments


Back to top button