നിയസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വിജയ്, വിക്രം, അജിത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അക്കൂട്ടത്തില്‍ നടനും സംവിധായകനുമായ പാര്‍ത്ഥിപനെ മാത്രം കണ്ടില്ല. തന്റെ അസാന്നിധ്യത്തെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് പാർത്ഥിപൻ. ട്വിറ്ററിലൂടെയാണ് താരം വിശദീകരണം നല്‍കിയിരിക്കുന്നത്.
‘കൊവിഡ് 19 രോഗത്തിനെതിരെയുള്ള വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് അലര്‍ജി വന്നു എന്നും അതേ തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ കഴിയാത്തതെന്നും പാര്‍ത്ഥിപന്‍ വ്യക്തമാക്കി. തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ട് എന്നും’ പാർത്ഥിപൻ ട്വിറ്ററില്‍ കുറിച്ചു.
പാര്‍ത്ഥിപന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ‘ഒത്ത സെറുപ്പ്’ (ഒറ്റ ചെരുപ്പ്) എന്ന ചിത്രം അറുപത്തിയേഴാമത് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരമാര്‍ശം നേടിയിരുന്നു
Post Your Comments