കൊച്ചി : കാന്‍സര്‍ എന്ന വ്യാധിക്ക് മുന്നില്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത യൗവ്വനമാണ് നന്ദു മഹാദേവ . എന്നാല്‍ പുതിയ ടെസ്റ്റില്‍ ഈ ഭൂമിയില്‍ ഇത്രയും കോടിക്കണക്കിന് കാന്‍സര്‍ രോഗികള്‍ ഉള്ളതില്‍ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കല്‍ സയന്‍സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്ന് നന്ദു പറയുന്നു . നിലവില്‍ ഇതിനായി മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ലെന്നും നന്ദു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യുമെന്ന വിശ്വാസത്തിലാണ് താനെന്നും , അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന ഡോക്ടര്‍മാരുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നുവെന്നും നന്ദു പറയുന്നു.
ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണെന്നും , ഇനി കൂട്ടിന് കീമോ മരുന്നുകളോ സര്‍ജറിയോ ഒന്നുമുണ്ടാകില്ലെന്നും , സ്വയം സര്‍വ്വേശ്വരന് മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും നന്ദു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments