Latest NewsKeralaIndia

കൊവിഡ്: മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് ആശുപത്രി അധികൃതര്‍

മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട്: കൊവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. ഇന്നലെ രാത്രിയിലെ പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മകള്‍ വീണ, മരുമകന്‍ അഡ്വ. പി എ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് എംപി ശ്രീജയന്റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കല്‍ ബോര്‍ഡാണ് മുഖ്യമന്ത്രിയുടെ ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്. ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഇന്നു രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും.

read also: ‘എല്ലാ നേതാക്കളോടും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറയു, കോവിഡ് കുറയും’ ; പ്രധാനമന്ത്രിക്ക് നിർദ്ദേശവ…

അതിനിടെ, കൊവിഡ് സ്ഥിരീകരിച്ച്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. രണ്ടു ദിവസമായി അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പനിയുണ്ടായിരുന്നു. ശാരീരിക അവശതകള്‍ കൂടി പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button