ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി നാൽപ്പത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒമ്പത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മരണസംഖ്യ 29.14 ലക്ഷം കടന്നിരിക്കുകയാണ്. നിലവിൽ രണ്ട് കോടിയിലേറെ പേർ കോവിഡ് ചികിത്സയിലുണ്ട്.
ഇന്ത്യയിൽ കൊറോണ വൈറസ് രോഗ വ്യാപനം വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തിനിടെ ഒരുലക്ഷത്തി മുപ്പത്തിയൊന്നായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത് ലക്ഷം കടന്നിരിക്കുന്നു. 802 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1.67 ലക്ഷമായി ഉയർന്നിരിക്കുന്നു.
രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. അമേരിക്കയിൽ മൂന്ന് കോടി പതിനേഴ് ലക്ഷം കോവിഡ് രോഗബാധിതരുണ്ട്. 5.73 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.45 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Post Your Comments