Latest NewsCinemaNewsHollywoodEntertainment

സിനിമ സെൻസറിങ് അവസാനിപ്പിച്ച് ഇറ്റലി

സിനിമ സെൻസറിങ് അവസാനിപ്പിച്ച് ഇറ്റലി. രംഗങ്ങൾ നീക്കം ചെയ്യാനും ആവശ്യമെന്നാൽ സിനിമകൾ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നൽകുന്ന 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘കലാകാരന്മാരുടെ സ്വാതന്ത്രത്തിൽ കയറാൻ സർക്കാരിനെ അനുവദിക്കുന്ന നിയന്ത്രങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല’. മന്ത്രി പറഞ്ഞു.

ഇറ്റലിയിൽ പ്രദർശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിങ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാൽ രംഗങ്ങൾ നീക്കം ചെയ്യാനോ നിർദ്ദേശിക്കാനോ ഇനി സർക്കാരിന് കഴിയില്ല. പകരം തങ്ങളുടെ സിനിമകൾ കാണേണ്ട പ്രേക്ഷകരുടെ പ്രായം അനുസരിച്ച് ചലച്ചിത്രകാരന്മാർ തന്നെയാവും വർഗീകരണം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button