മണിക്കൂറുകൾ നീണ്ട തുടർച്ചയായ പോരാട്ടത്തിലൂടെ ഭീകര സംഘടനയായ അൻസർ ഖസ്വത്ത് ഉൽ- ഹിന്ദിനെ ജമ്മു കശ്മീരിൽ നിന്നും തുടച്ച് നീക്കി സുരക്ഷാ സേന. സംഘടനയിലെ അവശേഷിക്കുന്ന ഭീകരരെയും സുരക്ഷാ സേന വധിച്ചു. കശ്മീരിലെ ഷോപിയാൻ പുൽവാമ എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഷോപിയാനിൽ ആരംഭിച്ച ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പുൽവാമയിലെ ത്രാലിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകര കമാൻഡർ ഇംതിയാസ് ഷായെയും കൂട്ടാളിയെയും വധിച്ചതോടെ സംഘടനയിലെ മുഴുവൻ ഭീകരരെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. ഇരു മേഖലകളിലെയും ഏറ്റുമുട്ടൽ അവസാനിച്ചതായാണ്ലഭ്യമായ വിവരം.
ഭീകര സംഘടനയായ അൽഖ്വായ്ദയുടെ ജമ്മു കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹ സംഘടനയാണ് അൻസർ ഖസ്വത്ത് ഉൽ- ഹിന്ദ്. ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരൻ സാക്കിർ റഷീദ് ഭട്ടായിരുന്നു സംഘടനയ്ക്ക് ആരംഭമിട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും സുരക്ഷാ സേന പിടിച്ചെടുത്തു.
Post Your Comments