Latest NewsKeralaIndiaNews

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റയിൽവേ

ചെന്നൈ : 75 ശതമാനം ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിച്ചതായി ദക്ഷിണ റെയില്‍വെ. ബാക്കിയുള്ളവ ഉടന്‍ തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയ്‌ക്ക് വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് പറഞ്ഞു.

Read Also : കൊവിഡ് വ്യാപനം : സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തരവിട്ട് സർക്കാർ   

സ്‌റ്റേഷനില്‍ ആളുകള്‍ കൂട്ടം കൂടുന്നത് സംബന്ധിച്ച്‌ പല തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് പഴയ ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തോമസ് പറഞ്ഞു.

യാത്രയ്‌ക്കിടെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button