CinemaLatest NewsNewsBollywoodEntertainmentKollywood

‘ഐശ്വര്യയും അമ്മയും അന്ധവിശ്വാസികൾ’; അഭിഷേക് ബച്ചൻ

ഇന്ത്യ മുഴുവൻ ആരാധകരുള്ള താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ബിഗ്ബിയും മകനും നടനുമായ അഭിഷേക് ബച്ചൻ, ഭാര്യ ഐശ്വര്യ റായ് എന്നിവർ. ഇപ്പോഴിതാ തന്റെ അമ്മ ജയ ബച്ചനെക്കുറിച്ചും ഭാര്യ ഐശ്വര്യ റായേക്കുറിച്ചും അഭിഷേക് ബച്ചൻ നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.

റിലീസിനു മുൻപ് തന്റെ സിനിമകൾ അമ്മ ജയ ബച്ചൻ ഒരിക്കലും കാണാറില്ലെന്നും അവർക്ക് അന്ധവിശ്വാസമുണ്ടെന്നും അഭിഷേക് ബച്ചൻ പറയുന്നു. തന്റെ പുതിയ സിനിമ ദി ബിഗ് ബുൾ റിലീസിനോട് അനുബന്ധിച്ചാണ് തന്റെ സിനിമകളെക്കുറിച്ചുളള കുടുംബത്തിലുളളവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് അഭിഷേക് തുറന്നു പറഞ്ഞത്. ബോളിവുഡ് ബബിൾ എന്ന വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മ ഇതുവരെ സിനിമ കണ്ടിട്ടില്ല. ഏപ്രിൽ 9 ന്, അമ്മയുടെ പിറന്നാൾദിനത്തിൽ കാണാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഐശ്വര്യയും കണ്ടിട്ടില്ല, റിലീസിനുശേഷം കാണാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അഭിഷേക് പറഞ്ഞു.

”റിലീസിനു മുൻപ് എന്റെ സിനിമകൾ അമ്മ ഒരിക്കലും കാണാറില്ല. അവർക്ക് അന്ധവിശ്വാസമുണ്ട്. എന്റെ കുടുംബത്തിലെ മറ്റു ചിലർ സിനിമ കണ്ടിരുന്നു. പക്ഷേ, അമ്മ ഇതുവരെ കണ്ടില്ല. അമ്മയുടെ പിറന്നാൾദിനത്തിന് തലേ ദിവസമാണ് (ഇന്ന്) സിനിമ റിലീസ് ചെയ്യുന്നത്. പിറന്നാൾ സമ്മാനമെന്നോണം അന്ന് സിനിമ കാണാമെന്നാണ് പറഞ്ഞത്. സിനിമ കണ്ടശേഷം അമ്മ ശരിക്കുളള അഭിപ്രായം പറയുമെന്ന വിശ്വാസം എനിക്കുണ്ട്,” അഭിഷേക് പറഞ്ഞു. അമ്മയെ പോലെ തന്നെ ഐശ്വര്യയും റിലീസിനു മുൻപ് തന്റെ സിനിമകൾ കാണാറില്ലെന്നും റിലീസിനുശേഷമാണ് കാണാറുളളതെന്നും അഭിഷേക് പറഞ്ഞു.

കുടുംബത്തിലെ ബാക്കിയെല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്. അച്ഛൻ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഒരർത്ഥത്തിൽ ഞാൻ സന്തോഷവാനാണ്, കാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരാൾ ഇതിനകം തന്റെ സിനിമയെ അംഗീകരിച്ചു. അതാണ് ഏറ്റവും വലിയ സന്തോഷം, അഭിഷേക് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button