Latest NewsFootballNewsSports

മെസ്സി ഇല്ലായിരുന്നുവെങ്കിൽ റയൽ കൂടുതൽ നേട്ടങ്ങൾ കൈവരിച്ചേനെ: റാമോസ്

അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ബാഴ്‌സലോണയിൽ കളിച്ചതിനാൽ തങ്ങളുടെ കിരീടനേട്ടങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് റയൽ മാഡ്രിഡ് താരം സെർജിയോ റാമോസ്‌. മെസി ഇല്ലായിരുന്നുവെങ്കിൽ തങ്ങൾ കൂടുതൽ നേട്ടങ്ങൾ കൈവരിച്ചേനെ എന്ന് റാമോസ് പറഞ്ഞു. ദേശീയ തലത്തിലും അന്തർദ്ദേശീയ തലത്തിലും ഇത് കാണാനാകും. നാല് ചാമ്പ്യൻസ് ലീഗും അഞ്ച് ലാ ലീഗ കിരീടവുമായി റാമോസിന്റെ റയൽ മാഡ്രിഡ് ഒതുങ്ങിയപ്പോൾ ഇതേ കാലയളവിൽ ബാഴ്‌സലോണ സ്വന്തമാക്കിയത് പത്ത് കിരീടങ്ങളാണ്.

സ്പാനിഷ് ലീഗായ ലാ ലീഗയിൽ കിരീടം നേടുന്നതിൽ നിന്ന് റയലിനെ ദീർഘകാലം അകറ്റിനിർത്തിയത് ബാഴ്‌സയുടെ മികവാണ്. ദി ലെജൻഡ് ഓഫ് സെർജിയോ റാമോസ് എന്ന ഡോക്യൂമെന്ററി സീരിസിലാണ് സ്പാനിഷ് താരം ഈ തുറന്നുപറച്ചിൽ നടത്തിയത്.

‘ഒരുപക്ഷെ ബാഴ്‌സയ്ക്ക് മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കൂടുതൽ കിരീടം നേടിയേനെ. ചരിത്രത്തിലെ ഏറ്റവും മികച്ച ബാഴ്‌സയെ നേരിട്ട ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നു. മൊറീനോയെ പോലൊരു മികച്ച പരിശീലകനാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. എന്നിരുന്നാലും അവരെ പരാജയപ്പെടുത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു’. റാമോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button