Latest NewsNewsInternational

യു.എസ്-ചൈന ശീതസമരം, പ്രതിസന്ധി കനത്തു

ബെയ്ജിങ്: അധീശത്വമുറപ്പിച്ച് ചൈന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കെതിരെ തായ്‌വാനും ഫിലിപ്പീന്‍സും നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയും സഹായവുമായി യു.എസ്. തുടര്‍ച്ചയായി സൈനിക വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചും കടലില്‍ നാവിക സേനാ സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചും ചൈന ഏറെയായി രണ്ട് അയല്‍ രാജ്യങ്ങള്‍ക്കെതിരെ പ്രകോപനം തുടരുകയാണ്.

Read Also : ‘ഇനിയൊരു കാറ്റ് വീശാനുണ്ട്, നല്ല വടക്കൻ കാറ്റ്’; സിപിഎം ഓഫീസുകൾ തകർത്തതിന് പിന്നാലെ വെല്ലുവിളിയുമായി പോരാളി ഷാജി

കഴിഞ്ഞ ദിവസം ആണവ ശേഷിയുള്ള നാല്എച്ച്-6 കെ ബോംബറുകള്‍, 10 ജെ- 16 ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ ഉള്‍പെടെ 20 യുദ്ധവിമാനങ്ങളാണ് തായ്‌വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ച്പറന്നത്. അതോടെ, ചെറുത്തുനില്‍പ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ തായ്‌വാന്‍ മിസൈലുകള്‍ വിന്യസിച്ച്സുരക്ഷ ശക്തമാക്കി. ബുധനാഴ്ചയും സമാനമായി യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ വ്യോമാതിര്‍ത്തി കടന്ന് പറന്നത് മുന്നറിയിപ്പിന്റെ സൂചനയായി സംശയിക്കുന്നു.

ഫിലിപ്പീന്‍സ് അധീനതയിലുള്ള വിറ്റ്‌സണ്‍ റീഫിലും ചൈനീസ്‌സൈനിക സാന്നിദ്ധ്യം ശക്തമാണ്. വേലിയിറക്കമുള്ള സമയത്ത് മാത്രം കരകാണുന്ന ഇവിടെ അടുത്തിടെയായി ചൈന കൂടുതല്‍ പിടിമുറുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിറ്റ്‌സണ്‍ റീഫില്‍ 220 ഓളം ചൈനീസ്‌കപ്പലുകള്‍ മാര്‍ച്ച് ഏഴിന്എത്തിയതായി ഫിലിപ്പീന്‍ നാഷണല്‍ ടാസ്‌ക്‌ഫോഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. കൊടുങ്കാറ്റില്‍ നിന്ന് അഭയം തേടി എത്തിയവയാണെന്ന് ചൈന വിശദീകരിക്കുന്നുണ്ടെങ്കിലും ഫിലിപ്പീന്‍സ് അത് അംഗീകരിക്കുന്നില്ല.

shortlink

Post Your Comments


Back to top button