KeralaLatest NewsNews

‘ഇനിയൊരു കാറ്റ് വീശാനുണ്ട്, നല്ല വടക്കൻ കാറ്റ്’; സിപിഎം ഓഫീസുകൾ തകർത്തതിന് പിന്നാലെ വെല്ലുവിളിയുമായി പോരാളി ഷാജി

കണ്ണൂരിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ട് നശിപ്പിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി ‘പോരാളി ഷാജി’. ‘ഇനിയൊരു വടക്കൻകാറ്റ് വീശാനുണ്ട്, ലീഗ് ഓഫീസുകൾ പാറിപ്പോകുന്നത് കാണാമെന്നാണ് സിപിഎം അനുകൂല പേജായ പോരാളി ഷാജിയിൽ കുറിച്ചത്.

‘ഇന്ന് ഇതേ സമയം വരെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകളും കച്ചവട സ്ഥാപനങ്ങളും നിരവധി പാർട്ടി ഓഫിസുകളുമാണ് ലീഗ് ചെന്നായകൾ നശിപ്പിച്ചിട്ടുള്ളത്. ആരും ഒരു നിക്ഷ്പക്ഷനും ഒരു സമുദായ നേതാവും പാർട്ടിക്കാരും അരുതെന്ന് പറഞ്ഞിട്ടില്ല.

ഇനിയൊരു കാറ്റ് വീശാനുണ്ട്. നല്ല വടക്കൻ കാറ്റ്. പലതും പാറിപോകുന്നത് കാണാം. അപ്പൊ വീണ്ടും കരഞ്ഞോണം. അയ്യോ അക്രമ രാഷ്ട്രീയം. ഈ ഒരു സംഗതിയാണ് കേരളത്തിൽ പൊതുവെ കണ്ട് വരുന്നത്.’- എന്നാണ് പോരാളി ഷാജി ഫേസ്ബുക്കിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button