COVID 19KeralaNattuvarthaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ കണ്ണൂരിലെ വീട്ടില്‍ കഴിയുന്ന അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റും. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്വീകരിച്ചത്.

ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അവരുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസും കൊവിഡ് ബാധിച്ച്‌ ഇവിടെ ചികിത്സയിലുണ്ട്. ഒരു മാസം മുൻപ് പിണറായി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button