തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അത്രമേൽ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് എം.എൽ.എ ഓഫീസിനായി പാലക്കാട് വീടെടുത്തതെന്ന് ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ വ്യക്തമാക്കി. 10,000 വോട്ടിന്റെ ഭൂരിപക്ഷമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അത്രമേൽ ആത്മവിശ്വാസം എനിക്കുണ്ട്. പാലക്കാട് ടൗണിൽ ഹെഡ് പോസ്റ്റോഫിസിനടുത്ത് നല്ലൊരു വീട് കണ്ടപ്പാൾ അത് ഓഫിസാക്കി മാറ്റാമെന്നു തോന്നി. മറ്റാർക്കും കൈമാറരുതെന്ന് പറഞ്ഞുറപ്പിച്ചു. പാർട്ടിയല്ല, ഞാനാണ് അതു ചെയ്തത്. ഓഫിസിനൊപ്പം പാലക്കാട് ഉള്ളപ്പോൾ എനിക്ക് താമസിക്കാൻകൂടി സൗകര്യമുളളതാണ് കണ്ടുവച്ച വീട്’. ഇ ശ്രീധരൻ പറഞ്ഞു.
10,000 വോട്ടിന്റെ ഭൂരിപക്ഷമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും, ബൂത്തുകൾ തോറും നടത്തിയ കണക്കെടുപ്പിൽനിന്ന് ബി.ജെ.പി കണക്കാക്കുന്ന ഭൂരിപക്ഷമാണിതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം വഴി മറ്റ് കക്ഷികളിൽനിന്ന് വോട്ട് ലഭിക്കുമെന്ന ഉറപ്പും, വോട്ടുകച്ചവടവും ഉണ്ടായിട്ടില്ല. എന്നാൽ തന്നോടുള്ള താൽപര്യം കാരണം മറ്റു കക്ഷികൾക്കു ലഭിക്കേണ്ട വോട്ടുകൾ ഇത്തവണ ബി.ജെ.പിക്കു ലഭിക്കുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും ഇ. ശ്രീധരൻകൂട്ടിച്ചേർത്തു.
Post Your Comments