COVID 19Latest NewsNewsIndia

ഡൽഹിയിലെ ആശുപത്രിയിൽ 37 ഡോക്ടർമാർക്ക് കോവിഡ് ബാധ

ന്യൂഡൽഹി: ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേരെ ഇതേ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയുണ്ടായി. 32 പേർ വീട്ടിൽ സമ്പർക്കവിലക്കിലാണ്. ഈ 37 ഡോക്ടർമാരും കോവിഡ് വാക്സിൻ സ്വീകരിച്ചവരാണെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിക്കുകയാണ്. 7437 പേർക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. നാലരമാസത്തിനിടയിലെ ഏറ്റവുമുയർന്ന പ്രതിദിന രോഗനിരക്കാണിത്.

രാജ്യവ്യാപകമായി കോവിഡ് നിരക്കിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോട് നിർദേശിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button