Latest NewsKeralaNews

കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ല; വെളിപ്പെടുത്തലുമായി ഭാര്യ

ആലപ്പുഴ : വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന വെളിപ്പെടുത്തലുമായി ഭാര്യ രാജി. കുടുംബവഴക്കിലാണ് സോമന് പരിക്കേറ്റതെന്നും ഇത് രാഷ്ട്രീയ പ്രശ്‌നമല്ലെന്നും വ്യക്തമാക്കുന്ന സോമന്റെ ഭാര്യയുടെ വീഡിയോയും പുറത്തുവന്നു.

തിരഞ്ഞെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്തിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സംഭവം രാഷ്ട്രീയ സംഘര്‍ഷമല്ലെന്നാണ് സോമന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

Read Also  : നാടുകാണി ചുരത്തില്‍ ചരക്കുലോറി 40 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാനില്ല

വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായി. ഇത് അടിപിടിയില്‍ കലാശിച്ചു. ഇതിനിടെ തന്നെ മര്‍ദിച്ചശേഷം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയില്‍ വീണ് സോമന് പരിക്കേറ്റെന്നാണ് ഭാര്യ രാജിയുടെ വെളിപ്പെടുത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button