ബുറേമി: ഒമാനിലെ അൽ ബുറേമി ഗവർണറേറ്റിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. ബുറേമി ഗവർണറേറ്റിൽ ഉൾപ്പെടുന്ന ബുറേമി വിലായത്തിൽ ആൾ താമസമുള്ള ഒരു കെട്ടിടത്തിൽ നിന്നും തീ പൊട്ടിപ്പുറപ്പെട്ടതായി റോയൽ ഒമാൻ പോലീസ് അറിയിക്കുകയുണ്ടായി.
തീപിടിത്തം അൽ ബുറേമി ഗവർണറേറ്റിലെ അഗ്നിശമനസേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായി. ഒരാൾക്ക് നിസ്സാരമായ പരിക്കേറ്റതായും സിവില്‍ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.
Post Your Comments