കട്ടന്‍ചായയുടെ ഉപയോഗം കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ ഒരുകൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കാന്‍സര്‍ ബാധിച്ച കലകളെ നശിപ്പിക്കാനും മുഴകളെ ചുരുക്കാനും കട്ടന്‍ചായയ്ക്ക് സാധിയ്ക്കുമത്രേ.
രോഗകാരണമായ അണുക്കള്‍ ചേര്‍ന്ന് കോശങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കാന്‍ സഹായകമാകുന്നത് കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ്. ഇതിന് മുമ്പ് പലപ്പോഴായി നടന്ന പല പഠനങ്ങളിലും കട്ടന്‍ചായയുടെ ഉപയോഗം കാന്‍സറിനെ ചെറുക്കുമെന്ന് കണ്ടെത്തിയിരുന്നു.
കട്ടന്‍ചായയില്‍ മാത്രം അടങ്ങിയിരിക്കുന്ന തിയാഫല്‍വിന്‍ 2വിന് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇതുസംബന്ധിച്ച് നേരത്തേ ഇന്ത്യയിലും പഠനം നടന്നിരുന്നു. ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് സ്തനാര്‍ബുദത്തെ ചെറുക്കുകയും അത് വ്യാപിക്കുന്നത് തടയുകയും ചെയ്യുമെന്ന് അന്ന് കണ്ടെത്തിയിരുന്നു.
Post Your Comments